ആ മുഖം കണ്ട നാൾ

ആ മുഖം കണ്ട നാൾ
ആദ്യമായ് പാടി ഞാൻ
രാഗം പൂക്കും രാഗം പാടി ഞാൻ
(ആ മുഖം.. )

പോക്കുവെയിൽ പൊന്നണിഞ്ഞു നിൻ
പൊൻ‌പദങ്ങൾ പുൽകും മേദിനി (2)
എന്റെ സ്വപ്‌നമാകവേ
എന്നിൽ പൂക്കൾ വിടരവേ
മൗനമുടഞ്ഞു ചിതറി
(ആ മുഖം.. )

സ്വർണ്ണമുകിലാടും വാനിടം
നിൻ മിഴിമുത്തൊളിച്ച സാഗരം (2)
എൻ ഹൃദയമാകവേ
എന്നിൽ രത്നം വിളയവേ
മൗനമുടഞ്ഞു ചിതറി
(ആ മുഖം.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Aa mukham kanda naal

Additional Info

അനുബന്ധവർത്തമാനം