അഞ്ചൽക്കാരീ തൊട്ടാവാടി
അഞ്ചൽക്കാരീ ഓഹോ തൊട്ടാവാടി
തെയ്യംതാരാ തെയ്യംതാരാ താതിത്തൈയ്തെയ്
അഞ്ചൽക്കാരാ ഓഹോ തൊട്ടാലൊട്ടി
തെയ്യംതാരാ തെയ്യംതാരാ താതിത്തൈയ്തെയ്
കണ്ണിൽക്കണ്ണിൽ കിന്നാരങ്ങൾ മാമ്പൂവുകൾ
അങ്ങേലിങ്ങേ കൊമ്പേലെല്ലാം തേൻകൂടുകൾ
എള്ളുംപൂവെ ഏഴഴകേ ഏറിതെന്നലേ
അങ്ങോട്ടങ്ങോട്ടമ്മാനം നീ ആടുന്നുവോ
ഓ അഞ്ചൽക്കാരാ ഓഹോ തൊട്ടാലൊട്ടി
തെയ്യംതാരാ തെയ്യംതാരാ താതിത്തൈയ്തെയ്
അഞ്ചൽക്കാരീ ഓഹോ തൊട്ടാവാടി
തെയ്യംതാരാ തെയ്യംതാരാ താതിത്തൈയ്തെയ്
മലയാറ്റൂർപള്ളിയിലെ തിരുനോമ്പുനാൾ
കണ്ടുനിന്നെ അഴകിൻ പവിഴമല്ലീ
പെരിയാറ്റിൻ വെൺമണലിൽ ശിവരാത്രിയിൽ
കണ്മുനയാൽ ഹരിശ്രീ എഴുതി നമ്മൾ
താമരക്കുരുവീ വരൂ താമസമെന്തേ
പൂമരത്തണലിൽ ഒരു പൂങ്കനവാകാം
പഴയരാജാവും റാണിയും പോലൊരു
പഴങ്കഥ ചൊല്ലി പകിടയാടീടാം
അഞ്ചൽക്കാരീ... ഓ അഞ്ചൽക്കാരാ
തെയ്യംതാരാ തെയ്യംതാരാ താതിത്തൈയ്തെയ്
ഒരു മിന്നിൻ പൊൻചരടിൽ സുഖജീവിതം
ചേർത്തിടുമ്പോൾ മനസ്സിൽ കൊരുത്തിടുമ്പോൾ
ഒരു മന്ത്രകോടിയിൽ നാം മനസ്സമ്മതം വാങ്ങിടുമ്പോൾ
മധുരം പകർന്നിടുമ്പോൾ
നേർത്തനിലാവേ ഒന്നു നെയ്ത്തിരി താഴ്ത്തൂ
തൈക്കുളിർക്കാറ്റേ മെല്ലെ ചാമരം വീശൂ
മണിയറയിലെ മതിലിനുള്ളിലെ മനക്കണക്കണക്കിന്റെ കുരുക്കഴിച്ചോട്ടെ
ഓ...തെയ്യംതാരാ തെയ്യംതാരാ താതിത്തൈയ്തെയ്