വർണ്ണക്കിണ്ണം വാനോരം - F

വര്‍ണ്ണക്കിണ്ണം വാനോരം 
മീനാരം സ്വപ്നങ്ങള്‍ക്കും
സ്വര്‍ണ്ണച്ചന്തം സമ്പന്നം 
സമ്മാനം മായാലോകം
യന്ത്രങ്ങള്‍ താലോലിക്കും 
മോഹാരാമം
(വര്‍ണ്ണക്കിണ്ണം...)

നിയോണ്‍ പൂക്കള്‍ ലാളിക്കും 
വീഥിക്കും പാതയ്ക്കും
മാര്‍ബിള്‍ താളം മേളിക്കും 
മഞ്ഞാടും സായാഹ്നം
കാണാത്ത കൗതുകങ്ങള്‍

ചാഞ്ചാടും ബലൂണില്‍ 
ഞാണിന്മേല്‍ സവാരി
ചൂതാടും കിനാവേ 
കൗമാരം വിദൂരെ
കാറ്റത്താടും ആറ്റക്കൂടോ 
നീറ്റില്‍ നീന്തും ആമത്തോടോ
ജീവിതങ്ങള്‍ ജനാവലികള്‍ 
മായികങ്ങള്‍ മദാലസങ്ങള്‍
(വര്‍ണ്ണക്കിണ്ണം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varnakkinnam vanoram - F