രതിസുഖസാരമായി

രതിസുഖസാരമായി ദേവി നിന്മെയ്
വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം കലാകാരന്‍
(രതിസുഖസാരമായി)

തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം (2)
സഖീനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍(2)
തവാധാര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം കലാകാരന്‍

നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം(2)
കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം(2)
മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍
ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം കലാകാരന്‍
(രതിസുഖസാരമായി)

Rathisukha Saramayi Devi........ Dhwani(1988)