ഒരു രാഗമാല കോർത്തു

ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
മനസ്സിൻ
ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ (2)
കവിൾവാടുകിൽ സദാതമസ്സെൻ
കാവ്യയാത്രയിൽ (2)
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

പറയാതറിഞ്ഞു
ദേവിഞാൻ‌ നിൻരാഗവേദന.. നിൻരാഗവേദന
പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന..

അലയായ്‌വരും വിചാരമെഴും മൗനചേതന (2)
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ
ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (4 votes)
Oru raga maala korthu