മാനസനിളയിൽ

മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി(2)
ഭാവനയാകും
പൂവനിനിനക്കായ്
വേദിക പണിതുയർത്തി(2)
(മാനസനിളയിൽ)

രാഗവതീ നിൻ
രമ്യശരീരം
രാജിതഹാരം മന്മഥസാരം
വാർകുനുചില്ലി വിണ്മലർ വല്ലി
ദേവധുകുലം
മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ
ദേവീ നീ മൊഴിഞ്ഞാൽ
(2)
(മാനസനിളയിൽ)

രൂപവതീ നിൻ മഞ്ജുളഹാസം
വാരൊളിവീശും
മാധവമാസം
നീൾമിഴിനീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ
ഭാസുരകാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവൃതി
ഞാൻ
(മാനസനിളയിൽ)

പദസ...സ...സനിപമ..പമ...
ഭാവനയാകും പൂവനി
നിനക്കായ്...
വേദിക പണിതുയർത്തി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Manasa nilayil

Additional Info

അനുബന്ധവർത്തമാനം