കാർത്തികത്തിരി കത്തിപ്പിടിച്ചേ

പെണ്ണരശു നാടലില്ലിതു പേ പിടിച്ച കാലമല്ലടീ
തോന്ന്യാസപ്പേച്ചെല്ലാം അടക്കി വെച്ചേക്ക്
തിന്തക്കം തക തിന്തക്കം തക തിന്തക്കം തക തിന്തക്കം തിമൃതൈ

കാർത്തികത്തിരി കത്തിപ്പിടിച്ചേ 
പൂത്തിരി തിരി പൂമുറ്റത്തുണ്ടേ
തിന്തക്കം തക തിന്തക്കം 
തക തിന്തക്കം തക തിന്തക്കം തിമൃതൈ
കാർത്തികത്തിരി കത്തിപ്പിടിച്ചേ 
പൂത്തിരി തിരി പൂമുറ്റത്തുണ്ടേ
അയ്യേ വക്കാണപ്പേച്ചു വേണ്ടാടീ വയ്യാവേലിക്കു പോരണ്ടാടീ 
ഒയ്യാരാത്തൊരു പയ്യോരത്തിനു 
ചുമ്മാ ശണ്ഠ വേണ്ടാ
ആണരശു വേണ്ടി വിളീ 
ആരുമിന്നും പറയുമെന്നോ
അന്യായം കാട്ടാതെ 
നിലയ്ക്കു നിന്നോണം
തിന്തക്കം തക തിന്തക്കം 
തക തിന്തക്കം തക തിന്തക്കം തിമൃതൈ
മൊറത്തിക്കേറി കൊത്തിക്കൊറിക്കണ്ട ചുണ്ടൊടിക്കണ്ടാ ചുണ്ടൊടിക്കണ്ടാ
തിന്തക്കം തക തിന്തക്കം 
തക തിന്തക്കം തക തിന്തക്കം തിമൃതൈ
മൊറത്തിക്കേറി കൊത്തിക്കൊറിക്കണ്ട ചുണ്ടൊടിക്കണ്ടാ ചുണ്ടൊടിക്കണ്ടാ
വർക്കത്തില്ലാത്ത മട്ടു വരുത്തുമേ 
പപ്പും പൂടേം പറിച്ചെടുക്കും 
ഈശാപോശയിൽ മീശ പറിച്ചാ‍ാൽ ദോഷം, തോന്നല്ലേടാ ഡേയ്
താധിമി ധിമി തെയ്യത്തിനന്തോം 
തകധിമി തെയ്യത്തിനന്തോം 
തെയ്യക്ക തിത്തൈ തെയ്യക്ക തിത്തൈ തെയ്യാരോ തക തെയ്യത്തിനന്തോം 
തകധിമി തെയ്യത്തിനന്തോം 
തകധിമി തെയ്യത്തിനന്തോം 
താത്തരികിട തിത്തരികിട 
ധോം തരികിട നാംതരികിടം 
താത്തരികിട താത്തരികിട തോം,
തിത്തരികിട തിത്തരികിട തോം
ധോം തരികിട ധോം തരികിട തോം

ഒടക്കോ ഒടക്കോ 
നമുക്കൊരുമിപ്പെന്നതു വേണ്ടെന്നോ
നമുക്കൊരുമിപ്പെന്നതു വേണ്ടെന്നോ
ഒടുക്കം മടക്കാം 
വെറും മെരട്ടു കൊണ്ടൊന്നും നിക്കൂല്ലാ
വെറും മെരട്ടു കൊണ്ടൊന്നും നിക്കൂല്ലാ
പല്ലു വേണേൽ ഓടിക്കോ ചവച്ച് തിന്നണ്ടേ
ഊം ഹേയ് എണ്ണി നോക്കണമെന്നെല്ലാം കവിഞ്ഞാൽ അറിയണ്ടേ
പയറ്റിൽ തോൽക്കാനോ കളരിയാശാന്മാർ
ഹുംപയറ്റിൽ തോൽക്കാനോ കളരിയാശാട്ടി
എന്നാൽ കാണട്ടെ 
ചുമ്മാ പോയാട്ടെ
തല്ലിത്തന്നെ തീരാം ഹേയ് ഹേയ്
മൊറത്തിക്കേറി കൊത്തിക്കൊറിക്കണ്ട ചുണ്ടൊടിക്കണ്ടാ ചുണ്ടൊടിക്കണ്ടാ
കാർത്തികത്തിരി കത്തിപ്പിടിച്ചേ 
പൂത്തിരി തിരി പൂമുറ്റത്തുണ്ടേ

നമ്മൾക്കിനിയുമൊതുങ്ങാം 
നാടിൻ നന്മ വരുത്തനാര്
ചിങ്കങ്ങൾക്കിതു പുത്തരിയല്ലാ ബുദ്ധിയുദിക്കും കാര്യം
പെൺചിങ്കങ്ങടെ കാലം തന്നതറിഞ്ഞില്ലേ
ഏയ് ഞങ്ങളു വേണം കാര്യങ്ങൾക്കൊരു തീർപ്പാക്കാൻ
ഹേ ഹേ എങ്കിൽ കടിപിടി 
കാട്ടുനിയമം നാട്ടു നടപ്പാക്കാം
(കാർത്തികത്തിരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karthikathiri kathippidiche

Additional Info

Year: 
1994

അനുബന്ധവർത്തമാനം