ഏഴാഴി നീന്തി നീന്തി
ആ...ആ...ആ...ആ...
ഏഴാഴി നീന്തി നീന്തി ഏതോ കിനാവിൽ നീന്തൂ
നിമിഷമാം തീരഭൂവിൽ പുളകം തരും ഈറൻ തുകിൽ മാറി
ഈ രാഗകാന്തകാന്തി നീ രാജനാർദ്ര ശാന്തി
ഒളിഞ്ഞോരു നോക്കിയെന്നെ ഋതു സംക്രമ ദാഹം തുള്ളും മോഹം
കണ്മുകിലിൻ നിന്റെയുള്ളിൽ കന്നിനാളചെപ്പുടഞ്ഞു
എന്നകത്തെ പൊൻപിറാവു പേരറിയാ തേൻകുറുകി
എണ്ണമില്ലാ ജന്മങ്ങളായ് തമ്മിൽ തമ്മിൽ നാമലിഞ്ഞു
നല്ലകാല ചെല്ലമണി തെന്നലാട്ടും ഓളങ്ങളോ
ഓളങ്ങളിൽ ഓർമ്മ മങ്ങി നേർമ്മയോലും നീലിമയായ്
നീലിമയാം യാമങ്ങളിൽ നീരവമായ് ചാഞ്ചാടാം
ആ...ആ...ആ...ആ.....
ഏഴാഴി നീന്തി നീന്തി ഏതോ കിനാവിൽ നീന്തൂ
നിമിഷമാം തീരഭൂവിൽ പുളകം തരും ഈറൻ തുകിൽ മാറി
ആ..കണ്ണു പൊത്തി കേളിയാടാൻ കുഞ്ഞിക്കാലം നാമണഞ്ഞു
കണ്ണായ കൺകേളിപ്പൂവിൻ പൊന്നിതളായ് വിരിഞ്ഞല്ലോ
നമ്മൾ കണ്ണിൻ കയങ്ങളിൻ അന്യോന്യം കണ്ടറിയണ്ടേ
അന്തരംഗം തൊട്ടതെല്ലാം അന്തമില്ലാ പൂങ്കനവായ്
നിൻ നിമിഷം പാർത്തിടുമോ നീൾ വിരഹവേദനയാൽ
എന്നും നമ്മൾ ആലിംഗന കണ്ണിൽ കോർത്തു തൂർന്നാടാൻ
ആ...ആ...ആ..ആ....
ഏഴാഴി നീന്തി നീന്തി ഏതോ കിനാവിൽ നീന്തൂ
നിമിഷമാം തീരഭൂവിൽ പുളകം തരും ഈറൻ തുകിൽ മാറി
ഈ രാഗകാന്തകാന്തി നീ രാജനാർദ്ര ശാന്തി
ഒളിഞ്ഞോരു നോക്കിയെന്നെ ഋതു സംക്രമ ദാഹം തുള്ളും മോഹം