മഞ്ഞല മാറ്റി - M

മഞ്ഞല മാറ്റി പൊന്നിളവെയി-
ലുടയാട മാനം ചൂടി
പിറന്ന പടുതിയില്‍ ഉണരും ഭൂവിനു 
നിറങ്ങള്‍ കൊണ്ടൊരു പൂജ
പൂമരക്കൊമ്പില്‍ തൈമണിക്കാറ്റില്‍ 
വസന്തം വിടര്‍ത്തി സുപ്രഭാതം
മഞ്ഞല മാറ്റി പൊന്നിളവെയി-
ലുടയാട മാനം ചൂടി

പൂവൻ തരിപ്പില്‍ പേട തെറിപ്പ് 
കണ്ണില്‍ കരടായ്
പൂവല്ലേ...കത്തും പൂവല്ലേ
തീയില്‍ കുരുത്താല്‍ 
വെയിലില്‍ വാടില്ല ജന്മം പാഴില്ല
പാഴല്ല മാനം വീഴില്ല
തളിര്‍മരം കുളിരിലും വെയിലിലും 
തുടരുമീ തപസ്സിന്‍ താളമായ് 
ഒരു പൂങ്കുയില്‍ പാടലില്‍ 
ധീരമായ് ഉറഞ്ഞു...നിറഞ്ഞു
(മഞ്ഞല...)

ഒരു വള്ളപ്പാടകലെ 
ഒരു വലയില്‍ തിരമുകളില്‍
ഓരായിരം പൂമീനുകള്‍ വാലിട്ടിളക്കി
കര്‍മ്മങ്ങളില്‍ മുങ്ങാംകുഴി 
കയ്യാങ്കളി കാര്യങ്ങളില്‍ 
തൂമുത്തു തേടും മങ്കമാരെ അന്തിമയങ്ങി 
ഓ അന്തിമയങ്ങി
അന്തിമയങ്ങി ഓ അന്തിമയങ്ങി 
അന്തിമയങ്ങി ഓ അന്തിമയങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjala maatti - M

Additional Info

Year: 
1994

അനുബന്ധവർത്തമാനം