മേടപ്പൊന്നണിയും

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..

പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ് (2)

തങ്കത്തേരിലേറും
കുളിരന്തിത്താരകൾ

വരവർണ്ണഗീതരാജിയായ്..

മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..

പീലിക്കാവുകളിൽ
താലപ്പൂപ്പൊലിയായ്..

ശ്യാമതീരങ്ങളിൽ പുതുകൌതുകം പൂത്തുവോ..

രാഗലോലാമൃതം
വരവേണുവിൽ പെയ്‌തുവോ..

ഇനിയീലാസ്യകലയിൽ നൂറുപുളകം പൂക്കൾ വിതറും

ആലോലം
അസുലഭം ..

തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം

നിസനിസ ഗപഗപ
ധനിധനി നിമനിമ ഗസരിതപമഗരിസ

മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..

പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്

ശ്രീലരാഗങ്ങളിൽ ഇനി ആദിതാളങ്ങളായ്

ഭാവഗീതങ്ങളിൽ
നവനാദസൌന്ദര്യമായ്

പുലരും ജീവകലയിൽ നമ്മളറിയും പുണ്യനിമിഷം

ആനന്ദം...
അനുപമം.... ആ..

തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം

നിസനിസ
ഗപഗപ ധനിധനി നിമനിമ ഗസരിതപമഗരിസ

മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..

പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്
(2)

തങ്കത്തേരിലേറും
കുളിരന്തിത്താരകൾ

വരവർണ്ണഗീതരാജിയായ്..

മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്..

പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Meda ponnaniyum

Additional Info

അനുബന്ധവർത്തമാനം