പൂമാനത്തെ

പൂമാനത്തെ കന്നിപ്പാടം നമ്മുക്കു വേണ്ടി 
മതിലുകളില്ലാ കരയും കടലും നമ്മുക്കു വേണ്ടി (2)
പണി ചെയ്യും തൊഴിലാളി അവനാണിനി മുതലാളി
അവനാണീ നിറനാഴിതിങ്കൾക്കിണ്ണം (2)
(പൂമാനത്തെ ...)

ഏഴാം കടൽക്കരെനിന്നിങ്ങേക്കരക്കു വന്നു
കൊഞ്ചുന്ന മായക്കിളിയേ
കുട്ടിക്കുറുമ്പുകാട്ടും നാടോടിക്കുഞ്ഞിക്കിളി-
പ്പാട്ടാണെനിക്കു പൊരുത്തം 

നാടുനല്ല നാട് നന്മയുള്ള നാട്
ഓണമുള്ള നാട് വേലയുള്ള നാട്
വേലചെയ്യും കൂട്ടുകാരൊത്താടിപ്പാടി കൂത്തടിക്കാം
തെയ്യരൊ തെയ്യരൊ തെയ്യതെയ്യത്തോം 
(പൂമാനത്തെ ...) 

കണ്ണീർക്കൊതുമ്പു വള്ളം അൻപിൽ തുഴഞ്ഞുവരും 
അമ്പാടിക്കൊച്ചുകിടാത്തി
മണ്ണിൽ കുരുത്തു വന്ന വേനൽ കളത്തിൽ വീണു
വാടാത്ത മുത്തുകറുമ്പി

നാളെ നല്ല നാളെ നന്മയുള്ള നാളെ
സ്വപ്നമുള്ള നാളെ  സ്വർഗ്ഗമായ നാളെ  
നാട്ടുമക്കളുല്ലസിച്ചു നൃത്തമാടിയാർത്തുപാടും
തെയ്യരൊ തെയ്യരൊ തെയ്യതെയ്യത്തോം   
(പൂമാനത്തെ ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomanathe