കൈവന്ന തങ്കമല്ലെ

കൈവന്ന തങ്കമല്ലേ ഓമനത്തിങ്കൾ കുരുന്നല്ലേ
കണ്ണീർക്കിനാവു പോലെ  അച്ഛന്റെ കണ്ണീർക്കുരുന്നുറങ്ങ്
കരയാതുറങ്ങുറങ്ങ് താരാട്ടാനച്ഛനനില്ലേയരികിൽ
ആരോരുമില്ലെങ്കിലും തുണയായ് അച്ഛനില്ലേ നിനക്ക് 
മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണക്ക്

സൂര്യനെപ്പോലുയരാൻ അച്ഛന്റെ മാനത്തുണർന്നവനേ
അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേൽ പുഞ്ചിരി പൂണ്ടവനേ
ചെമ്പനീർ പൂവു പോലെ തെന്നലിൽ പുമണം തൂകണം നീ
അച്ഛന്റെ സങ്കടങ്ങൾ മാറ്റുവാൻ ഓടിവരേണമെന്നും

തീയിൽ കുരുത്തതല്ലേ എൻകുഞ്ഞു വേനലിൽ വാടരുതേ
തണലില്ലാ പാഴ്മരുവിൽ തണൽ പോലെ അച്ഛനില്ലേയരുകിൽ
തളരാതെ നീയുറങ്ങ് നെഞ്ചകം വാടാതെ നീയുണര്
നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാൻ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaivanna thankamalle

Additional Info

Year: 
1998

അനുബന്ധവർത്തമാനം