വാഴക്കുടപ്പന്റെ തേനണിത്തുള്ളികൾ
വാഴക്കുടപ്പന്റെ തേനണിത്തുള്ളികള്‍
ചുണ്ടില്‍ത്തുളിക്കും ഞാന്‍
ഉള്ളിലാലിപ്പഴം പ്പോലെ പെയ്യുന്ന വാക്കുകള്‍
താമരനൂലില്‍ കൊരുക്കും ഞാന്‍
ആരാനും വന്നു കണ്ടാലോ
അര്‍ഥം വെച്ചു ചിരിച്ചാലോ
അവളുടെ വാര്‍മുടി വാരിപ്പുതച്ചു ഞാന്‍
പിന്നിലൊളിച്ചു നില്‍ക്കും
വാഴക്കുടപ്പന്റെ തേനണിത്തുള്ളികള്‍
ചുണ്ടില്‍ത്തുളിക്കും ഞാന്‍
അയ്യയ്യാ നിന്റെ മുത്തരിപ്പല്ലുകള്‍
മുല്ലമലരെന്നു വാഴ്ത്തും
കാറ്റുപോലെ കളി പറഞ്ഞു
വാരിവാരി പുണരും
അകലെയകലെ അഴകിലൊളിയും അമ്പിളിമാമനെ തൊട്ടു വരും
നിന്നെപ്പിരിയാന്‍ വയ്യാതെ മിണ്ടാന്‍ വയ്യാതെ
മുത്തങ്ങള്‍ കൊണ്ടു ഞാനോമനിക്കും
മുത്തങ്ങള്‍ കൊണ്ടു ഞാനോമനിക്കും
വാഴക്കുടപ്പന്റെ തേനണിത്തുള്ളികള്‍
ചുണ്ടില്‍ത്തുളിക്കും ഞാന്‍
അയ്യയ്യാ എന്റെ സുന്ദരിയിന്നൊരു
തിങ്കളെപ്പോലെന്നു ചൊല്ലും
വെണ്ണ തോല്‍ക്കുമുടലിലെന്റെ
കൈകള്‍ തഴുകിയൊഴുകും
അരികിലരികില്‍ വിരിയും പുളക
ചെമ്പകപ്പൂമണം തൊട്ടുഴിയും പിന്നെ
പാടാന്‍ വയ്യാതെ എന്നോമല്‍പ്പെണ്ണിന്റെ
ഓമനപ്പൂമുഖം കണ്ടുനില്‍ക്കും
ഓമനപ്പൂമുഖം കണ്ടുനില്‍ക്കും
വാഴക്കുടപ്പന്റെ തേനണിത്തുള്ളികള്‍
ചുണ്ടില്‍ത്തുളിക്കും ഞാന്‍
ഉള്ളിലാലിപ്പഴം പോലെ പെയ്യുന്ന വാക്കുകള്‍
താമരനൂലില്‍ കൊരുക്കും
ആരാനും വന്നു കണ്ടാലോ
അര്‍ഥം വെച്ചു ചിരിച്ചാലോ
അവളുടെ വാര്‍മുടി വാരിപ്പുതച്ചു ഞാന്‍
പിന്നിലൊളിച്ചു നില്‍ക്കും
വാഴക്കുടപ്പന്റെ തേനണിത്തുള്ളികള്‍
ചുണ്ടില്‍ത്തുളിക്കും ഞാന്‍