ചന്ദ്രലേഖയെന്തേ നിന്നിൽ

ചന്ദ്രലേഖയെന്തേ നിന്നില്‍ 
വാടിനില്‍പ്പതിനിയും
മൌനരേഖയെന്തേ നിന്നിൽ
മൂടിനില്‍പ്പതിനിയും
നിന്‍ വസന്തമുണരാനിനിയും
എന്തു നല്‍കുമീ ഞാന്‍ 
ചന്ദ്രലേഖയെന്തേ നിന്നില്‍ 
വാടിനില്‍പ്പതിനിയും

വിണ്ണിന്‍ രാജധാനിയില്‍ ‍
നിന്നോടൊത്തു ഞാന്‍ വരാം
മേഘം പെയ്തിറങ്ങുമീ
നിനവില്‍ മിന്നലായ് വരാം
സ്വര്‍ഗ്ഗം തൊഴുതിറങ്ങും 
നിന്റെയുള്ളില്‍ രാഗമായ് വരാം
ദേവീ....
തങ്ക സ്വപ്നം നല്‍കാം 
വര്‍ണ്ണപ്പൂക്കള്‍ നല്‍കാം
തുമ്പക്കാവില്‍ നീളെ 
പാടാന്‍ കൂടെപ്പോരൂ
ചന്ദ്രലേഖയെന്തേ നിന്നില്‍ 
വാടിനില്‍പ്പതിനിയും

മഴവില്‍പ്പീലി കൊണ്ടു ഞാന്‍ 
എഴുതാം നിന്റെ ഭംഗികള്‍ 
ഇനി നിന്‍ കൊച്ചു കുമ്പിളില്‍ ‍
നല്‍കാം പ്രണയ സാഗരം
ചേതോഹാരിയാമെന്‍ 
പ്രേമഭൂവില്‍ നീ വരില്ലയോ
ദേവീ....
സ്നേഹത്തൂവല്‍ നല്‍കാം 
മോഹത്താലം നല്‍കാം
ഇല്ലിക്കാട്ടിന്നുള്ളില്‍ 
പോരൂ കൂടെപ്പോരൂ

ചന്ദ്രലേഖയെന്തേ നിന്നില്‍ 
വാടിനില്‍പ്പതിനിയും
മൌനരേഖയെന്തേ നിന്നിൽ
മൂടിനില്‍പ്പതിനിയും
നിന്‍ വസന്തമുണരാനിനിയും
എന്തു നല്‍കുമീ ഞാന്‍ 
ചന്ദ്രലേഖയെന്തേ നിന്നില്‍ 
വാടിനില്‍പ്പതിനിയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandralekhayenthe ninnil

Additional Info

Year: 
1993