വസന്തകൗമുദി വനമാല

വസന്തകൗമുദി വനമാലചാർത്തും
വസുന്ധരേ സഖി വസുന്ധരേ - നിൻ
വനസൗപർണ്ണികയിൽ മുഖം നോക്കി ഉണരും
വനജ്യോത്സ്നയല്ലോ ഞാൻ
വനജ്യോത്സ്നയല്ലോ ഞാൻ
വസന്തകൗമുദി വനമാലചാർത്തും
വസുന്ധരേ സഖി വസുന്ധരേ

ആകാശഗംഗയിൽ കുളിച്ചു തൊഴുതു നീ
കൈകൂപ്പി നിൽക്കുമ്പോൾ
ഉഷസ്സുകൾ സന്ധ്യകൾ നിൻ പ്രിയസഖികൾ
ഉടയാട നെയ്യുകയായിരുന്നു
താരം ചിലങ്കകൾ കോർക്കുകയായിരുന്നു
വസന്തകൗമുദി വനമാലചാർത്തും
വസുന്ധരേ സഖി വസുന്ധരേ

ഭ്രമണപഥങ്ങളിൽ പ്രദക്ഷിണം വച്ചു നീ
നടനമാടി വരുമ്പോൾ
ജന്മാന്തരങ്ങൾക്കപ്പുറം ഇരുന്ന്
താളം പിടിക്കുകയായിരുന്നു - കാലം
താളം പിടിക്കുകയായിരുന്നു

വസന്തകൗമുദി വനമാലചാർത്തും
വസുന്ധരേ സഖി വസുന്ധരേ - നിൻ
വനസൗപർണ്ണികയിൽ മുഖം നോക്കി ഉണരും
വനജ്യോത്സ്നയല്ലോ ഞാൻ
വനജ്യോത്സ്നയല്ലോ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantha kaumudi vanamala

Additional Info

Year: 
1992

അനുബന്ധവർത്തമാനം