ഉന്മാദമുണരുന്ന രാവിൽ

ഉന്മാദമുണരുന്ന രാവില്‍
പ്രേമരാഗപരാഗം ചൂടും
ആരു നീ ലാസ്യവിലോലേ

മോഹം പൂക്കുമീ മാറും
നിന്റെ ചെന്താമരത്തളിര്‍ച്ചുണ്ടും
ഈ നീലരാവിലെന്നാലിംഗനത്തില്‍
ചേതോഹരീ എനിക്കേകൂ
നീ ചേതോഹരീ എനിക്കേകൂ
ഉന്മാദമുണരുന്ന രാവില്‍
പ്രേമരാഗപരാഗം ചൂടും

ഉത്തരീയത്തുകില്‍ അഴിഞ്ഞു
നീയോ ലജ്ജാലതാപുഷ്പമായി
പാതി മുഖംപൊത്തി നീ വന്നു 
നില്‍ക്കുമ്പോള്‍
ഹേമന്ദ ചന്ദ്രലേഖ...
നീ ഹേമന്ദ ചന്ദ്രലേഖ
ഉന്മാദമുണരുന്ന രാവില്‍
പ്രേമരാഗപരാഗം ചൂടും

നഗ്നമാം നിന്നിളം മെയ്യില്‍
ഒന്നു പുല്‍കിപ്പടരുവാന്‍ മോഹം
പൂത്തുതളിര്‍ക്കും നീയെന്‍ കിനാവിലും
കേളീ വിലാസിനിയായി..
നീ കേളീ വിലാസിനിയായി

ഉന്മാദമുണരുന്ന രാവില്‍
പ്രേമരാഗപരാഗം ചൂടും
ആരു നീ ലാസ്യവിലോലേ
ആരു നീ ലാസ്യവിലോലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unmaadamunarunna raavil