ചാരുതേ ശിൽപ്പചാരുതേ

ചാരുതേ ശിൽപ്പചാരുതേ
ശില്പിയോ ദേവശില്പിയോ 
ഈ രൂപലാവണ്യം ആരു തീർത്തുവോ 
ഈ രൂപലാവണ്യം എങ്ങിനെ തീർത്തുവോ 
ആവണി വെയിൽ പോലെ സുന്ദരി

പാദപത്തളിരിൻ പല്ലവങ്ങളില്‍
താരളിജാലം കുനുകൂന്തളജാലം
മോഹജാലമായ് സ്നേഹസാരമായ്
ദേവതേ വിളക്കുവെച്ചു നീയെന്‍ മണ്‍കുടിലില്‍
ചാരുതേ ശിൽപ്പചാരുതേ

നീലത്താരകം വിലോചനയുഗളം
പൊന്നുഷസ്സുണരും നിന്റെ പൂങ്കവിളില്‍ 
പൂക്കാല സ്വപ്നമായ് ജീവരാഗമായ്
ശാരികേ പറന്നുപാടൂ നീയെന്‍ മണ്‍കുടിലില്‍

ചാരുതേ ശിൽപ്പചാരുതേ
ശില്പിയോ ദേവശില്പിയോ 
ഈ രൂപലാവണ്യം ആരു തീർത്തുവോ 
ഈ രൂപലാവണ്യം എങ്ങിനെ തീർത്തുവോ 
ആവണി വെയിൽ പോലെ സുന്ദരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Charuthe shilpacharuthe

Additional Info

Year: 
1992

അനുബന്ധവർത്തമാനം