കണ്ടനാൾ മുതൽ

കണ്ടനാൾ മുതൽ അന്നു കണ്ടനാൾ മുതൽ
ഒന്നു മിണ്ടുവാൻ കിതച്ചിടുന്നു നെഞ്ചിടിപ്പുകൾ 
കണ്ടനാൾ മുതൽ അന്നു കണ്ടനാൾ മുതൽ
ഒന്നു മിണ്ടുവാൻ കിതച്ചിടുന്നു നെഞ്ചിടിപ്പുകൾ

നെഞ്ചിടിപ്പുമായെത്ര സഞ്ചരിച്ചു ഞാൻ
നെഞ്ചിടിപ്പുമായെത്ര സഞ്ചരിച്ചു ഞാൻ
പുഞ്ചിരിച്ചു സമ്മതം തരുന്ന കാണുവാൻ

  കണ്ടനാൾ മുതൽ അന്നു കണ്ടനാൾ മുതൽ
ഒന്നു മിണ്ടുവാൻ കിതച്ചിടുന്നു നെഞ്ചിടിപ്പുകൾ

പ്രണയമെന്നിലുള്ളതായ് പറഞ്ഞു തന്നു നീ - എന്റെ 
ഹൃദയമൊന്നു പണയമാക്കി വാങ്ങിയിന്നു നീ
പ്രണയമെന്നിലുള്ളതായ് പറഞ്ഞു തന്നു നീ - എന്റെ 
ഹൃദയമൊന്നു പണയമാക്കി വാങ്ങിയിന്നു നീ

തിരിച്ചു തന്നിടേണ്ട നീ കൊതിച്ചു പോയിയേറെ ഞാൻ  
തിരിച്ചു തന്നിടേണ്ട നീ കൊതിച്ചു പോയിയേറെ ഞാൻ 
ഓമനിച്ചു നിന്നെ ഞാൻ സ്വന്തമാക്കുവാൻ 

  കണ്ടനാൾ മുതൽ അന്നു കണ്ടനാൾ മുതൽ
ഒന്നു മിണ്ടുവാൻ കിതച്ചിടുന്നു നെഞ്ചിടിപ്പുകൾ

പുലരിപോലെ കണ്ണിലും വിരുന്നു വന്നു നീ - പ്രേമ
ലഹരിയുള്ളൊരുള്ളിലിന്നു കുടിയിരുന്നു നീ
പുലരിപോലെ കണ്ണിലും വിരുന്നു വന്നു നീ - പ്രേമ
ലഹരിയുള്ളൊരുള്ളിലിന്നു കുടിയിരുന്നു നീ

പുതച്ചിരുന്ന മഞ്ഞിലും തിളച്ചുപോയി മാനസം  
പുതച്ചിരുന്ന മഞ്ഞിലും തിളച്ചുപോയി മാനസം 
താമരയ്ക്കു മുന്നിലെ സൂര്യനെന്നപോൽ

  കണ്ടനാൾ മുതൽ അന്നു കണ്ടനാൾ മുതൽ
ഒന്നു മിണ്ടുവാൻ കിതച്ചിടുന്നു നെഞ്ചിടിപ്പുകൾ
നിരിഗരിഗാ ... പമഗ പമഗ സാനിധാപ 
മാപഗനിരിഗ നിരിഗ നി നി സ ...ഉം...ഉം...
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanda Naal Muthal

Additional Info

Year: 
2008

അനുബന്ധവർത്തമാനം