ഒരിക്കൽ നീ പറഞ്ഞു
Music:
Lyricist:
Singer:
Raaga:
Film/album:
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു [2 ]
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയിന്‍ കൊലുസ്സിന്‍ ചിരിയാണെന്നു [2]
ഒരിക്കല്‍ നീ പറഞ്ഞു...
ചിലപ്പോള്‍ ഞാന്‍ കൊതിക്കും
ഒളിച്ചു ഞാന്‍ കൊതിക്കും
നീയെന്‍ അരയന്ന കിളി ആണെന്നു... ആ.. ആ.. ആ..
കളിയാടി നീ നടക്കും
പലകുറി നീ മറക്കും
ഞാനൊ കടവത്തു തനിച്ചാണെന്നു ..
ഞാനും കടവത്തു തനിച്ചാണെന്നു[2]
ഒരിക്കല്‍ നീ പറഞ്ഞു...പതുക്കെ നീ പറഞ്ഞു...
പിണങ്ങും നീ പറഞ്ഞോ
കിണുങ്ങും നീ മൊഴിഞ്ഞോ....
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു
കടവത്തു ഞാന്‍ അണഞ്ഞു
അരികത്തു ഞാന്‍ അറിഞ്ഞു
നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു [2 ]
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Orikkal nee paranju
Additional Info
ഗാനശാഖ: