തെയ്യം തെയ്യം താരേ

ആഹാഹാഹഹഹാഹാ...
തെയ്യം തെയ്യം താരേ -തൈയ്
തെയ്തോം തെയ്തോം താരേ ഇന്ന്
കാർത്തികോത്സവനാള്‌
കാടിന്നാട്ടപ്പിറന്നാള്‌
(തെയ്യം തെയ്യം..)

തപ്പുകൊട്ടെടി ദൂരെ എടി
തകിലു കൊട്ടെടീ ദൂരെ
ഈ രാവു വാഴും തമ്പുരാന്റെ
കോവിലകത്തെ മഴക്കാറെ
(തപ്പുകൊട്ടെടി..)

പുവേ വാ പൂവിന്റെ മക്കളേ വാ
പൊന്‌മലയുടെ താഴെ പൂപ്പട കൂട്ടാറായ്
പൂവേ വാ പൂവിന്റെ മക്കളേ വാ
പൊന്‌മലയുടെ താഴെ പൂപ്പട കൂട്ടാറായ്
പൂവേ വാ വാ പൂവേ വാ
പൂവേ വാ വാ പൂവേ വാ

ആഹാഹാഹഹാഹഹാ ആഹാഹാ
തിത്തൈ തിത്തൈ താരേ
തെയ് തീധാംഗ് തീധാംഗ് താരേ
ഇന്ന് വെള്ളിപ്പുത്തരി നാള്‌
കാടിൻ വേളിത്തിരുനാള്‌
(തിത്തൈ..)

കൊരവ കേട്ടെടി കുയിലേ എടീ
കൊഴലെടുക്കെടി കുയിലേ ഈ
കാടുവാഴും തമ്പുരാന്റെ
കോട്ടയ്ക്കകത്തിന്നു കച്ചേരി
(കൊരവ..)

പൂവേ വാ പൂവിന്റെ മക്കളേ വാ
പൊന്‌മലയുടെ താഴെ പൂപ്പട കൂട്ടാറായ്
പുവേ വാ പൂവിന്റെ മക്കളേ വാ
പൊന്‌മലയുടെ താഴെ പൂപ്പട കൂട്ടാറായ്
പൂവേ വാ വാ പൂവേ വാ
പൂവേ വാ വാ പൂവേ വാ

ഏലം ഏലം ഏലേ
ഏലേലേലയ്യാ ഏലേ -ഇന്ന്
ഗരുഡപഞ്ചമിനാള്‌ കാട്ടിൽ
തുമ്പിയ്ക്ക് ചോറൂണ്
(ഏലം..)

തെന നിറയ്ക്കെടി പെണ്ണേ ഏടീ
തിരി കൊളുത്തെടീ പെണ്ണേ ഈ
തേക്കടിയിലെ തേൻ‌പുഴയിൽ
താലപ്പൊലിക്കിണ്ണം പൂവിട്ടേ
(പൂവേ വാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theyyam theyyam thaare

Additional Info