കണ്ണിൽ മീനാടും
കണ്ണിൽ മീനാടും പെരിയാർ തടാകമേ (2)
കുളിർ പമ്പാ തടമേ...
വികാരങ്ങളടിമുടി അടിമുടി മൂടും മെയ്യോടെ
വരുവതാരോ വരുവതാരോ (മീനാടും..)
ആഹാ....
ആതിരത്തേരിലേറി
തേരിൽ നിന്നുമിന്ദ്രനീലപ്പീലികൾ തൂകി (2)
കൈനീട്ടും നിശാമേഘത്തിൻ കേളീപുഷ്പമായ് (2)
ഒന്നാംകുന്നിൽ താണുതാണുതാണിറങ്ങി
സ്വപ്നദൂതനായ്
വരുവതാരോ വരുവതാരോ (മീനാടും..)
ആഹാ....
ആയിരം കൈകളോടേ
കൈകൾ തോറും കാമപ്പൂവിൻ അമ്പുകളോടേ (2)
ഓളത്തിൽ ശരൽക്കാലത്തിൽ രാസക്രീഡയ്ക്കായ് (2)
ഒന്നാം രാവിൽ നാണംകൊണ്ടു മാറിൽ ചായും
തോഴിയെ പുൽകി
വരുവതാരോ വരുവതാരോ (മീIനാടും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kannil meenaadum
Additional Info
ഗാനശാഖ: