കാട് കറുത്ത കാട്

കാട് കറുത്ത കാട്
മനുഷ്യനാദ്യം പിറന്ന വീട്
കൊടും കാറ്റിൽ ചിറകു വീശി
തളർന്ന പൊന്മാനിരുന്ന കൂട്
(കാട്..)

എന്നും പ്രഭാതമെന്നോടു
കൂടിയിതിൽ ജനിയ്ക്കും എന്നും
തൃസന്ധ്യ ചിതയൊരുക്കും
(എന്നും..) ഓ....ഓ...
യുഗരഥമിതുവഴി കടന്നുപോകും
(കാട്..)

കണ്ണീരിലെന്റെ മൺ‌തോണി
വീണ്ടുമൊഴുകി വരും
അന്നെന്റെ നീലക്കിളി വരുമോ
(കണ്ണീരിലെന്റെ..) ഓ...ഓ...
ഒരു പുനർജ്ജനനത്തിലൊരുമിക്കുമോ
(കാട്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
Kaadu karutha kaadu