പൂമാലപ്പൂങ്കുഴലീ പൂപുലരീ

പൂമാലപ്പൂങ്കുഴലീ
നീരാട്ടിനു പോരു നീ
പൂമാലപ്പൂങ്കുഴലീ പൂപുലരീ
നീരാട്ടിനു പോരു നീ

കിലുകിലും - കിലുകിലും കിലുകിലും കിലുകിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും
തളിർ‌മരത്തോണീ ഓഹോ...
കിലുംകിലുകിലും കിലുകളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു
കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം

പകൽ കിഴക്കുദിയ്ക്കുമ്പോൾ
മലമുടികൾ മാറിൽ ഞൊറിഞ്ഞിട്ട
മഞ്ഞുരുകുമ്പോൾ (പകൽ..)
മുങ്ങിക്കുളിച്ചു കേറണ കമലപ്പൂവിന്
പുതിയൊരു നാണം (കിലുകിലും..)

ഇളംവെയിൽ പരക്കുമ്പോൾ
എന്റെ മുളംപീലിക്കുടിലിനുള്ളിൽ
പവനുതിരുമ്പോൾ (ഇളം..)
ഉള്ളിലൊളിച്ചു നിൽക്കണ
പകൽക്കിനാവിനു
പുതിയൊരു ദാഹം (കിലുകിലും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomalapoonkuzhali

Additional Info

Year: 
1975