കാദംബരീ പുഷ്പസരസ്സിൽ

കാദംബരീ പുഷ്പസരസ്സില്‍ കൗമാരം കൊരുത്തതാണീ മാല്യം
കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ നിര്‍മാല്യം ഞാന്‍ നിര്‍മാല്യം
(കാദംബരീ..)

എന്തിനിതു തെരുവില്‍നിന്നെടുത്തു - എന്നെ എന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞൂ സ്വര്‍ഗ്ഗസോപാനത്തില്‍ നിന്നുനീ എന്തിനീ മഗ്ദലനയില്‍ വന്നൂ - എന്റെയീമഗ്ദലനയില്‍ വന്നൂ മൂടുക മൂടുക രോമഹര്‍ഷങ്ങളാല്‍ മൂടുകീ കൈനഖ വടുക്കള്‍

(കാദംബരീ..)

എന്തിനിതില്‍ പനിനീര്‍ തളിച്ചൂ വീണ്ടും എന്തിനിതിന്നിതളുകള്‍ മുളച്ചൂ പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ പുഷ്കരണിയില്‍ വന്നൂ
കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ ചൂടുക ചൂടുക വാരിയെടുത്തു നീ ചൂടുകീ പല്ലവ പുടങ്ങൾ

(കാദംബരീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Kadambaree pushpa