സംക്രമവിഷുപ്പക്ഷീ
സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാല്‍ കാലത്തിന്‍ ചുമരിലെ
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി - നീയെത്ര
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി
സംക്രമവിഷുപ്പക്ഷീ...
മാറുന്ന പഞ്ചാംഗ ദിവസദലങ്ങളില്‍
മനുഷ്യന്റെ ജന്മദിനമുണ്ടോ - അവന്‍
വിശ്വപ്രകൃതിയെ കൈക്കുള്ളിലാക്കിയ
വിപ്ലവത്തിരുനാളുണ്ടോ
തലമുറകള്‍ ഹസ്തദാനം ചെയ്തു
പിരിഞ്ഞ ചിത്രങ്ങളുണ്ടോ
സംക്രമവിഷുപ്പക്ഷീ...
മാറുന്ന കാലത്തിന്‍ ചുവര്‍ച്ചിത്രങ്ങളില്‍
മനുഷ്യന്റെ ചരമദിനമുണ്ടോ - അവന്‍
സത്യധര്‍മ്മങ്ങളെ കുത്തിക്കൊലചെയ്ത
രക്തസാക്ഷിദിനമുണ്ടോ
തലമുറകള്‍ തമ്മില്‍ യുദ്ധംചെയ്തു
തകര്‍ന്ന ചിത്രങ്ങളുണ്ടോ
സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാല്‍ കാലത്തിന്‍ ചുമരിലെ
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി - നീയെത്ര
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി
സംക്രമവിഷുപ്പക്ഷീ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sankrama vishuppakshee
Additional Info
ഗാനശാഖ: