മുരളീധരാ മുകുന്ദാ

മുരളീധരാ മുകുന്ദാ തൊഴുന്നേൻ
മുരളീധരാ മുകുന്ദാ തൊഴുന്നേൻ
അരുളീടുക വരം വാതാലയേശാ
പദയുഗളം തൊഴുന്നേൻ...തൊഴുന്നേൻ
കണ്ണാ...കണ്ണാ.... (മുരളീധരാ...)

ദയാലോല നാഥാ...കൈതൊഴാം യേശുദേവാ
ദയാലോല നാഥാ...കൈതൊഴാം യേശുദേവാ
സർവ്വലോകപാലാ.....നാഥാ...നാഥാ...നാഥാ

ഹരേ കൃഷ്ണ ശ്രീധരാ മധുകരമാധവാ
ഗോകുലപാലകാ തരൂ ജീവശാ‍ന്തി
ഹരേ കൃഷ്ണ ശ്രീധരാ മധുകരമാധവാ
ഗോകുലപാലകാ തരൂ ജീവശാ‍ന്തി
തവപാദപങ്കജം സമാശ്രയം എന്നും കണ്ണാ കണ്ണാ
(മുരളീധരാ...)

ക്ഷമാശീല ദേവാ....ചെയ്തീടാം പാദപൂജ
ക്ഷമാശീല ദേവാ....ചെയ്തീടാം പാദപൂജ
ആത്മശാന്തി പുൽകാൻ...നാഥാ...നാഥാ...നാഥാ

ധരതലജീവിത ശ്രമകരയാ‍ത്രയിൽ
താവകപാദമേ  തണലിവൾക്കെന്നും 
ധരതലജീവിത ശ്രമകരയാ‍ത്രയിൽ
താവകപാദമേ തണലിവൾക്കെന്നും
തിരുനാമമല്ലയോ സമാശ്വാസമന്ത്രം...കണ്ണാ...കണ്ണാ

മുരളീധരാ മുകുന്ദാ തൊഴുന്നേൻ
അരുളീടുക വരം വാതാലയേശാ
പദയുഗളം തൊഴുന്നേൻ...തൊഴുന്നേൻ...കണ്ണാ...കണ്ണാ
മുരളീധരാ.... മുകുന്ദാ..... തൊഴുന്നേൻ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
muraleedhara mukunda

Additional Info