മാമലയിലെ പൂമരം

ആ...ആ...ആ...

മാമലയിലെ പൂമരം പൂത്ത നാൾ
പൊന്നൂഞ്ഞാലിലാടുന്ന കാറ്റെ
വരൂ തോഴി (മാമലയിലെ)

തേനാരി വയലീന്നു തെന കൊണ്ടു വാ
തേൻ ചോല
നടുവീന്ന് തേൻ കൊണ്ടു വാ (2)
പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടു വാ

മാങ്കൊമ്പിൽ വിരിയുന്ന പൂ കൊണ്ടു വാ ( മാമലയിലെ)

പൊന്നേ പൊരുളേ
മാനം കറുത്തു കരളേ (2)
വേഗം നിരനിരയായീ നുള്ളിടാം (2)
മാടം പൂകിടാം
(പൊന്നേ)

മൂവന്തിയിൽ ചോലയിൽ പാട്ടുമായ്
നിരാടുന്ന നേരത്തു പാടാൻ
വരൂ തോഴീ (മൂവന്തിയിൽ)

കല്യാണരാത്രിയിൽ കതിർ കൊണ്ടു വാ
കൈത്തണ്ട്
മൂടുന്ന വള കൊണ്ടു വാ (2)
എൻ മാരന്നു പ്രിയമുള്ള അട കൊണ്ടു വാ

പാൽച്ചോറിനായ് നല്ല പാൽ കൊണ്ടു വാ (മൂവന്തിയിൽ)

പെണ്ണേ മയിലേ ആടാൻ
മറന്ന മയിലേ (2)
ദൂരേ മഴമുകിലുകൾ കൊട്ടീ മദ്ദളം (2)
ആടാൻ ഓടി വാ (പെണ്ണേ)
(മാമലയിലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maamalayile Poomaram

Additional Info