നന്മനേരുമമ്മ
Music:
Lyricist:
Film/album:
നന്മ നേരും അമ്മാ വിണ്ണിൻ രാജകന്യാ
ധന്യാ സർവ്വ വന്ദ്യാ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ
അംബയായ ദേവീ മേരീ ലോകമാതാ
മാതാവേ മാതാവേ മണ്ണിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാരാ (2)
കുമ്പിൾ നീട്ടും കയ്യിൽ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരീ ലോകമാതാ (2) (കണ്ണിലുണ്ണി)
പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ തൂകി നിൽപ്പൂ
ആശപൂരം നീയേ അഭയതാരം നീയേ
പാരിൻ തായ നീയേ മേരീ ലോകമാതാ (കണ്ണിലുണ്ണി)( നന്മ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Nanma nerumamma
Additional Info
ഗാനശാഖ: