തുമ്പീ തുമ്പീ തുള്ളാൻ വായോ

തുമ്പീ തുമ്പീ തുള്ളാൻ വായോ ചെമ്പകപ്പൂക്കൾ നുള്ളാൻ വായോ
മുറ്റത്തെ മുല്ലയിൽ ഊഞ്ഞാലാടാം
തത്തമ്മപ്പെണ്ണിൻ കൊഞ്ചൽ കേൾക്കാം (2) (തുമ്പീ)
അമ്മയ്ക്കു ചൂടാൻ പൂക്കൾ തായോ
അമ്മയ്ക്കു ചുറ്റാൻ പൂമ്പട്ടു തായോ(2)
താമരക്കണ്ണിന്നഞ്ജനം തായോ
തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ(2) (തുമ്പീ)

പുത്തൻപള്ളിയിൽ കൃസ്തുമസ്സാണേ
പത്തു വെളുപ്പിനു പാട്ടും കൂത്തും(2)
അമ്പലക്കാവിൽ വേലയുണ്ടല്ലോ
ആനയെക്കാണാം അമ്പാരി കാണാം (2) (തുമ്പീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Thumbi thumbi thullan