സ്വർലോക നായകൻ

ആ.....
സ്വർലോക നായകൻ വിണ്ണിൽ നിന്നും
വന്നു പിറന്നൊരു പുൽക്കുടിലിൽ
മാനവരെന്നും ഭക്ത്യാദരവാൽ
മംഗളഗീതങ്ങൾ പാടിടുന്നു
ലല്ലല്ലാ ലല്ലല്ലാ....

കണ്ണിൽ നൂറു കിനാവായ് ഞാൻ
മുന്നിൽ വന്നണഞ്ഞു
എന്നും നിൻ മൊഴി കേൾക്കാൻ
ഞാൻ പാടി വരുന്നല്ലോ
മനതാരിൽ മധുവൂറും
മലർ വാരിച്ചൂടാനായ്
സ്നേഹത്തിൻ വേദിയിൽ വന്നല്ലോ
ലാലല്ലലാലല്ല....

മധുരാധരങ്ങളിൽ മൃദുമന്ദഹാസമായ്
നീ വരൂ രാഗവതീ
ചേതോഹരങ്ങളാം ദൃശ്യങ്ങളെങ്ങുമേ
നിൻ ചിരിപോൽ വിരിഞ്ഞിടുന്നു
ജലപുഷ്പം കൽഹാരം പൂത്തുവിരിഞ്ഞു
കളഘോഷം ഇന്നെങ്ങും പാടി വരുന്നൂ
അരുവികൾപോൽ ഒഴുകിടുന്നു
നിർവൃതിയെങ്ങും
കണ്ണിൽ നൂറു കിനാവായ് ഞാൻ
മുന്നിൽ വന്നണഞ്ഞു
എന്നും നിൻ മൊഴി കേൾക്കാൻ
ഞാൻ പാടി വരുന്നല്ലോ
ലാലാലാല ലലലലല്ലാലാ...

ഉല്ലാസയാമമായ് എല്ലാരും പോരുമിന്നീ
ഗാനത്തെ പാടുവാനായ്
ആകാശവീഥിയിൽ ആയിരം താരകൾ
ആ പുഞ്ചിരി തൂകിടുന്നു
ഇളനീരും പനിനീരും കൊണ്ടുവരാം ഞാൻ
പൂന്തെന്നൽ പൂങ്കാവിൽ
മൂളിവരുമ്പോൾ
കരളുകളിൽ ചിറകടിച്ചു മോഹമൊന്നായി
കണ്ണിൽ നൂറു കിനാവായ് ഞാൻ
മുന്നിൽ വന്നണഞ്ഞു
എന്നും നിൻ മൊഴി കേൾക്കാൻ
ഞാൻ പാടി വരുന്നല്ലോ

Swarloga Nayakan... | Souhrudam Movie Song