ഒരു ശില്പ ഗോപുരത്തില്‍

ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി
വാസനപൂക്കള്‍ ചൂടി
വരവായി എന്നരികില്‍
ചെഞ്ചുണ്ടില്‍ തേനൂറും
പൂമണം വീശും കാറ്റും നീയും
ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി

ഇളം തെന്നല്‍ വീശിടുന്നു
മലര്‍വാടി ആടിടുന്നു
ഇണക്കിളികള്‍ പാട്ടുപാടി
നീന്തിടുന്നു വാനില്‍
മണിവീണയില്‍ ശ്രുതിമീട്ടി ഞാന്‍
പ്രിയഗാനം മൂളിപ്പാടിടാം
സുമശയ്യയില്‍ രതിഭാവമായ്
ഇനി രാഗം തേടി ഞാന്‍ വന്നിടും
ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി

മരതകക്കുന്നുകളില്‍
അരിമുല്ലക്കാടുകളില്‍
മധുരക്കിനാവുമായി
പോയിടുന്നു നമ്മള്‍
ഇനി സൗഹൃദം കതിര്‍ വീശിടും
അനുരാഗം പാടി പോയിടാം
മനമാകവേ തനുവാകവേ
ധനുമാസക്കാറ്റാകെ വീശിടും

ഒരു ശില്പ ഗോപുരത്തില്‍
ഒരു സ്വര്‍ഗ്ഗ ഗാനമായി
വാസനപൂക്കള്‍ ചൂടി
വരവായി എന്നരികില്‍
ചെഞ്ചുണ്ടില്‍ തേനൂറും
പൂമണം വീശും കാറ്റും നീയും
ആ.....ഓ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Shilpa gopurathil

Additional Info

Year: 
1991

അനുബന്ധവർത്തമാനം