ദേവികേ നൂപുരം നീ ചാർത്തൂ

ദേവികേ നൂപുരം നീ ചാർത്തൂ
ഈ വേദിയിലഴകിൻ
മോഹിനീരൂപമായ് നീയാടൂ
കടമിഴിയിലുണരും കളിമുദ്രയായ്
ഈ നടനഭൂവിൽ
താളങ്ങളേ വാ മേളങ്ങളേ വാ
മനസ്സിലും കൊലുസ്സിലും
കവിതയൊഴുകുമരിയ സൗകുമാര്യമായ്
(ദേവികേ)

ഏകാന്ത ഹിമശൈലസാനുവിലും
സായാഹ്ന സാഗരതീരത്തിലും
പദതാളലയലാസ്യസംഗമങ്ങൾ
സപ്തസ്വരരാഗതീർത്ഥങ്ങളായി
പദതാളലയലാസ്യസംഗമങ്ങൾ
സ്വരരാഗതീർത്ഥങ്ങളായി
(ദേവികേ)

ആത്മാവിലുണരുന്ന വേണുവിലും
ആപാദ സംഗീത വീണയിലും
സുരലോക പ്രിയകാവ്യനിഷ്യന്തികൾ
സർഗ്ഗ സുമവർഷ ഹർഷങ്ങളായി
സുരലോക പ്രിയകാവ്യനിഷ്യന്തികൾ
സുമവർഷ ഹർഷങ്ങളായി
(ദേവികേ)

Devike Noopuram Nee Charthoo...! Vilakku Vacha Neram (1994). (Prajeesh)