കഥയിനി നീളുന്നേ

കഥയിനി നീളുന്നേ 
കാതോരം പാടുന്നേ ആരാരോ 
പകലിനി ചായുന്നേ 
വിണ്ണോരം കണ്ണെത്താദൂരത്തോ 
ഇരുളല മൂടുന്നേ സങ്കല്പങ്ങൾ മായുന്നേ 
ഏതോ കോണിൽ സ്വപ്നം തേടി പായുന്നേ 
കാണാപ്പൊന്നിൽ മായം ചേർക്കാൻ കൂടുന്നുവോ 
ആരോ ദൂരെ കാണുന്നുവോ 

വട്ടം ചുറ്റും കൂട്ടം 
മായാജാലം കാട്ടും 
അട്ടംകേറ്റും മുട്ടൻപണി വരും പലതിനി 
പൊട്ടാനൂലിൽ കോർത്ത് പട്ടം പോലെ പാറും 
എട്ടിനുള്ളിൽ പെട്ടപോലെ ഗതി ഇതുവിധി 
അന്തിച്ചോപ്പിൻ നാളം കേഴും 
നെഞ്ചുംകൊണ്ടേ ആരോ പാടീ 
അന്തിച്ചോപ്പിൻ നാളം കേഴും 
നെഞ്ചുംകൊണ്ടേ ആരോ പാടീ 
ലോകം പായും വേഗം 
കണ്ണിൽ തീയുണ്ടേ 
ഉള്ളിന്നുള്ളിൽ ആവേശത്തിരയും

Kadhayini Neelunne | Varky | Official Video Song | Samad | Sumesh Somasundhar | Jyothish T Kassi