തേനെഴുതവേ മഴമുകിൽ
Music:
Lyricist:
Singer:
Film/album:
തേനെഴുതവേ മഴമുകിൽ മിഴികളിൽ നിൻ...
കാതടികളിൽ അലയിടും മൊഴികളായ്...
ഞാനണയവേ അണിവിരൽ പവനുമായ് നിൻ...
കാലടികളേ തുടരുമീ വഴികളിൽ...
കനവുകളൊരുനേരം...
കിളിമകളുടെ തേരിൽ ആലോലമായ്....
തരളിതമൊരു ഗാനം...
കുയിലിണയുടെ നാവിൽ ആലാപമായ്...
പറയുമോ പതിയെ നിൻ മാനസം...
കരളിലേ കഥകളും കാതേലും...
കായാമ്പൂ... വിരിയും മാറിൽ...
മായാതെ... തഴുകാം തൂവലായ്...
കനവാകെ മധു മന്ദാകിനീ...
നിറമേഴും ഒരു പൊൻപീലി നീ....
പുതുവെയിൽ... മഴയിലും കവിതയായ്
കരിമുകിൽ... പവിഴമായ് പൊഴിയവേ...
കനവുകളൊരുനേരം...
കിളിമകളുടെ തേരിൽ ആലോലമായ്....
തരളിതമൊരു ഗാനം...
കുയിലിണയുടെ നാവിൽ ആലാപമായ്...
പറയുമോ പതിയെ നിൻ മാനസം...
കരളിലേ കഥകളും കാതേലും...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thenezhuthave Mazhamukil
Additional Info
Year:
2019
ഗാനശാഖ: