ആരു തന്നുവോ

ആരു തന്നുവോ വാനനീലിമ
ആവോളം നിന്നോമൽ കണ്ണിന്നുള്ളിൽ
ആരു നെയ്തുവോ മേഘചാരുത
ആലോലം പൂവേ നിന്നുള്ളിന്നുള്ളിൽ
ഓരോ അണുവിലാരോ പനിനിലാമലർക്കുടം
പൊഴിയും നിറയും പ്രണയമിതാ
മോഹപ്പൂമൈനേ ഞാനോ നിൻ ചില്ല
പാറിപ്പാറിച്ചേക്കേറാൻ 

വിഭാതമായ് മാറും ഞാൻ നിൻ
മനസ്സിൻ ജനലിനരികെ
പ്രകാശമാം പീലിത്തുമ്പാൽ
മിഴികളിതളു വിടർത്താം
ആയിരം കണ്ണുനീട്ടി 
ദിനമാകെയും നിന്നെ നോക്കാം
വാനമായെന്റെ ഉന്മാദങ്ങൾ 
പടരുന്നൂ നിൻ വഴികൾ തോറും ...

മോഹപ്പൂമൈനേ ഞാനോ നിൻ ചില്ല
പാറിപ്പാറിച്ചേക്കേറാൻ 

വിരൽ തൊടാൻ തോന്നും
ഓരോ അഴകു തെളിയുമലരിൽ
വിടാനെനിക്കെത്തും പാട്ടിൽ
തുടരെ വരുന്ന വരിയിൽ
മുന്നിലെ ചില്ലുകൂട്ടിൽ
മണിയോതിടും സൂചി പോലെ
എന്റെ നെഞ്ചിലെ  താളം നീയറിയുന്നില്ലേ 
നിമിഷം തോറും

മോഹപ്പൂമൈനേ ഞാനോ നിൻ ചില്ല
പാറിപ്പാറിച്ചേക്കേറാൻ  ( ആരു തന്നുവോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Aaru Thannuvo

Additional Info

Year: 
2019

അനുബന്ധവർത്തമാനം