പുതുമഴയായി വന്നൂ നീ

പുതുമഴയായി വന്നൂ നീ
പുളകം കൊണ്ടു പൊതിഞ്ഞൂ നീ
ഒരേ മനസ്സായി നാം ഉടലറിയാതെ ഉയിരറിയാതെ
അണയൂ നീയെൻ ജീവനായ് വരൂ നിശാഗീതമായ്...

കളം മായ്ക്കാതെ കഥയറിയാതെ മിഴികൾ പറന്നു പോയ്
കൊതി തീരാത്ത വേഴാമ്പലായ്...
കുറുമൊഴിയെങ്ങോ തരിവളയെങ്ങോ കുഴൽ വിളി നീ കേൾക്കുമോ
തരുമോ ഓ..ഓ... ഈ മണ്ണിലൊരു ജന്മം കൂടി നീ...

ആ...ആ..ആ..ആ..
കടം തീരാതെ വിട പറയാതെ
വെറുതേ കൊഴിഞ്ഞു പോയ്
ശ്രുതി ചേരാത്ത ദാഹങ്ങളിൽ
പിറവികൾ തേടും മറവിയിൽ നീയെൻ
ഉയിരിന്റെ വാർതിങ്കളായ്
തരുമോ...ഓ..ഓ.. ഈ മണ്ണിൻ തോരാത്ത പാൽ മണം 

Puthumazhayayi Vannu Nee | Akashaganga 2 | Title Song | Vinayan | K S Chitra