തീ തുടികളുയരേ
തീ തുടികളുയരെ പിടയുമിടനെഞ്ചമിന്നു തവ മഞ്ചം
നിൻ സവിധമിതിലെൻ തരുണതയൊരാത്മസേവതൻ ഹവ്യം
ജപലയലഹരിയിലുടലുകളുറയുമൊരിരവിതിലുണരുക തിരുമിഴി
ഭൈരവ കളമെഴുതി കാമന ജടകുതറി
കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2)
സാലഭഞ്ജികാ ജാലം ലാസ്യമാടിടുമ്പോൾ
നാദസാന്ദ്രമായേ നിൻ ഭൂതലം
നിന്റെ ആയിരം നാമം ജീവമന്ത്രമായേ
ഭാജനങ്ങളായേ എൻ മാനസം
മധുരിമ തികഞ്ഞ മധുവതിൽ നിറഞ്ഞു
മധുപനു വിരുന്നു പകരുവാൻ...
ആർത്തിളകി മഞ്ജീരം
വേർത്തൊഴുകി സിന്ദൂരം
ആത്മപദമേറാനായ്... നീവാ വാ....
ഭൈരവ കളമെഴുതി കാമന ജടകുതറി
കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (2)
കാലകണ്ഠനെ ഞാൻ നിൻ പാദധൂളിയാകെ
കാലചക്രമെൻ കയ്യിൽ പമ്പരം
ധൂമപാളിയാൽ മൂടും മായപോലെ യാമം
ദീപസാഗരം നിൻ മണ്ഡപം
ഢമരുകമിടഞ്ഞു ജനിമൃതി മറന്നു
ഹൃദയമിതുയർന്നു പറവയായ്
രാത്രിയുടെ സഞ്ചാരം കാറ്റെഴുതി ത്സങ്കാരം
പൂത്തുലയുന്മാദം പാരാവാരം
ഭൈരവ കളമെഴുതി കാമന ജടകുതറി
കൈവാങ്ങുമാനന്ദത്തിൻ കന്യാപൂജ... (4)