മരുഭൂവിൻ തിരയല്ലേ

മരുഭൂവിൻ തിരയല്ലേ...
മണലാരണ്യം കടലല്ലേ...
മഴയത്താ കൊമ്പത്തെന്നും ഉള്ളവരല്ലേ...
ബദറുൽ മുനിറ് വന്നാൽ... 
പ്രിയ ഹുസനുൽ ജമാലണഞ്ഞാൽ... 
റഹ്മത്തിൻ കുളിരാൽ മർഹബ പാടാം ഞങ്ങൾ...
പുതു ബാദുഷയായി... 
സുരലോകം തീർക്കും നിമിഷം...
ഈ ജല്ലജലാലിൻ ഖുദ്റത്തേകും ദിനമായ്...
പല വർണ്ണത്തേരിൽ നവലോകം തേടിപ്പോകും...
പുതു ജന്നത്തുൽ ഫിർദൗസിൽ കൂടുകയല്ലേ...
ഇനി മർഹബ പാടാം... 
ഇണയായ് തീർന്നവരല്ലേ...
ഇരു മനമൊന്നായവരല്ലേ... 
ഒരു വഴിയായ് ഒഴുകാൻ പാറി വരുന്നവരല്ലേ...

ഏദൻ താഴ്‌വര തേടീ... 
അനുരാഗക്കിളികൾ പാറീ...
വീൺതാരകഹൂറികൾ ഏവരുമൊന്നായ് പാടീ...
ഏഴാം ബഹറ് കടന്ന്... 
പതിനേഴാം രാവിലലിഞ്ഞ്...
അവരേഴുനിറങ്ങളുമുള്ളൊരു മഴവില്ലായി...
ജന്മം സുരഭിലമല്ലേ... 
നവയൗവ്വന വേളകളല്ലേ...
അതിലോലം രാഗ തരംഗം തീർക്കുകയല്ലേ...
വർണ്ണക്കാഴ്ചകളല്ലേ... 
ഇനി എന്നും പുതുമകളല്ലേ...
ആഹാദായവനേകിയ പുണ്യം പുലരുകയല്ലേ...
പൂവിൻ ചിരിയിലും...  കാറ്റിൻ കുളിരിലും...
രാവിന്നഴകിലും... പാരിൻ തണലിലും...
ഒന്നായ് എന്നും ഒഴുകാൻ ഉള്ളവരല്ലേ...
ഇനി മർഹബ പാടാം...

മരുഭൂവിൻ തിരയല്ലേ...
മണലാരണ്യം കടലല്ലേ...
മഴയത്താ കൊമ്പത്തെന്നും ഉള്ളവരല്ലേ...
ബദറുൽ മുനിറ് വന്നാൽ... 
പ്രിയ ഹുസനുൽ ജമാലണഞ്ഞാൽ... 
റഹ്മത്തിൻ കുളിരാൽ മർഹബ പാടാം ഞങ്ങൾ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marubhuvin Thirayalle

Additional Info

Year: 
2020

അനുബന്ധവർത്തമാനം