പ്രേതഭൂമിയിൽ നാവുകൾ നീട്ടി
പ്രേതഭൂമിയിൽ നാവുകൾ നീട്ടി
കരിനിഴൽ പടരുന്നു
രാവിനൊരല്പം വെളിച്ചമേകിയ
നിലാവു മായുന്നൂ (പ്രേതഭൂമിയിൽ)
വിഷശാഖകളിൽ വിടർന്ന മിഴികൾ
വിധിയായിവിടെ ജ്വലിക്കുമ്പോൾ
നിതാന്തമാകും ഭീതികളുള്ളിൽ
നിലവിളിയാകുന്നൂ (പ്രേതഭൂമിയിൽ)
ഉപബോധത്തിൻബ് കരിനാഗങ്ങൾ
ഇഴഞ്ഞു കരളിൽ കയറുമ്പോൾ
ഇനിയെത്ര നേരം ചിന്റ്ഹകളലയും
അഭയം കാണാതെ (പ്രേതഭൂമിയിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prethabhoomiyil
Additional Info
Year:
1978
ഗാനശാഖ: