രക്തസിന്ദൂരം ചാർത്തിയ

രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ
മുത്തം കൊണ്ടു തുടുത്തോ നീ...

രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ
മുത്തം കൊണ്ടു തുടുത്തോ നീ
നെറ്റിയിൽ കളഭം ചാർത്തിയ പെണ്ണേ
ലജ്ജകൾ കൊണ്ടു ചുവന്നോ നീ
രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ
മുത്തം കൊണ്ടു തുടുത്തോ നീ

നീലക്കടലും നിൻ മിഴിയും
പാടും തിരയും നിൻ ചിരിയും
ഒന്നായ് മാറും നേരം സഖീ
എന്നിൽ നീയൊഴുകുന്നോ
രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ
മുത്തം കൊണ്ടു തുടുത്തോ നീ

നീ നടക്കുമ്പോൾ കൊതിയാകും
നിന്നെ തൊടുവാൻ കൈ നീളും...
നീ നടക്കുമ്പോൾ കൊതിയാകും
നിന്നെ തൊടുവാൻ കൈ നീളും
ഇളമാനിളകും നിൻ മാറിൽ
എനിക്കായിനി നീ ഇടമേകൂ

രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ
മുത്തം കൊണ്ടു തുടുത്തോ നീ
നെറ്റിയിൽ കളഭം ചാർത്തിയ പെണ്ണേ
ലജ്ജകൾ കൊണ്ടു ചുവന്നോ നീ
രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rakthasindooram chaarthiya