മയക്കത്തിന്‍ ചിറകുകള്‍
മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു -കുന്നിന്‍
മുടിക്കെട്ടില്‍ മുകിൽപ്പക്ഷികള്‍ മുഖമണച്ചൂ
തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം ഓ..-ഇന്നും
തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി

അറിയാതെ വഴികളുമണിഞ്ഞൊരുങ്ങി
അവിടെയെല്ലാം നിഴലിന്റെ തേരൊഴുകീ
കളിയാക്കി മറയേണ്ട ഇളംതെന്നലേ -നിന്‍
മലര്‍ വിശറിയെടുത്തു നീയൊരു
തുള്ളിക്കുളിരുമായ് ഇതിലേ പോരു ഓ ഓ..
മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു -കുന്നിന്‍
മുടിക്കെട്ടില്‍ മുകിൽപ്പക്ഷികള്‍ മുഖമണച്ചൂ
അകലങ്ങള്‍ കരം നീട്ടി വിളിക്കുന്നേതോ
വസന്തത്തെ കുയില്‍ പെണ്ണും ക്ഷണിച്ചീടുന്നോ
ഒളിച്ചാലും മനസ്സേയീ തളിര്‍ വനത്തില്‍ എല്ലാം
മറന്നാലുമഴകുകള്‍ മയില്‍പ്പീലി വിടര്‍ത്തും നേരം
മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു -കുന്നിന്‍
മുടിക്കെട്ടില്‍ മുകിൽപ്പക്ഷികള്‍ മുഖമണച്ചൂ
തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം ഓ..-ഇന്നും
തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി
മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു