പൂവണിത്തേരില്‍
പൂവണിത്തേരില്‍ പൂന്തെന്നൽ വന്നു
രാവിൻ ചുണ്ടിൽ ഈണമുണർന്നു
വിണ്ണിൽ നിന്ന് ചന്ദ്രലേഖ
മണ്ണിൽ നിന്ന തെന്നലോ
സ്വപ്നങ്ങളോ സത്യങ്ങളോ
(പൂവണിത്തേരിൽ...)
ഓ അനുപമമിഴികളിൽ മധുരിത
തരളിത രാവിതു മയ്യെഴുതി
രാപ്പാടിക്കൂടും രാഗം ഇക്കിളി കൂട്ടുന്നു
തേനൂറും മോഹം നെഞ്ചിൽ കൂടുകൾ കൂട്ടുന്നു
ചേക്കേറാമോ യാമപ്പക്ഷീ
(പൂവണിത്തേരിൽ...)
ഓ അസുലഭപരിമള പരിമൃദുചന്ദ്രിക
പാലൊളി വിതറുന്നു
കൺചിമ്മി താരം ചിമ്മി മാടിവിളിക്കുന്നു
സ്വർല്ലോകദീപം നിന്നിൽ കുരവയെടുക്കുന്നു
മോഹങ്ങളേ നൃത്തമാടൂ
(പൂവണിത്തേരിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovanitheril
Additional Info
Year:
1988
ഗാനശാഖ: