പുന്നാരപ്പൂമുത്തേ
ആരോ ആരാരോ
എൻ കൺമണീ ആരാരോ
പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ
കണ്ണിനും കരളിനും ഇമ്പത്തേനെ
ആരംഭക്കനിയല്ലേ ആറ്റപ്പൂങ്കിളിയല്ലേ
പുന്നാരപ്പൂമോനേ ഉറങ്ങുറങ്ങ്
പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ
കണ്ണിനും കരളിനും ഇമ്പത്തേനെ
നിനവിന്റെ പടിവാതില്‍ തുറന്നു ഞാന്‍ നിനക്കായ്
മുഹബ്ബത്തിന്‍ മണിദീപം കൊളുത്തിവെച്ചു
നേരിന്റെ പൊരുളാലെ നിറമുള്ള കനവാലേ
ചേലിലെന്‍ സുല്‍ത്താനായ് നടന്നീടേണം
പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ
കണ്ണിനും കരളിനും ഇമ്പത്തേനെ
മഴവില്ലിന്‍ വീട്ടീന്ന് മണിമുത്ത് കടംവാങ്ങി
തളിര്‍ക്കയ്യിൽ അണിയുവാന്‍ മോതിരം തീര്‍ക്കാം
ഉശിരുള്ള നെഞ്ചാലെ ഉലയാത്ത മനസ്സാലെ
ഒതുക്കത്തില്‍ അരുമയായ് വളര്‍ന്നീടേണം
പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ
കണ്ണിനും കരളിനും ഇമ്പത്തേനെ
ആരംഭക്കനിയല്ലേ ആറ്റപ്പൂങ്കിളിയല്ലേ
പുന്നാരപ്പൂമോനേ ഉറങ്ങുറങ്ങ്