സൗന്ദര്യസാരമോ നീ
സൗന്ദര്യസാരമോ നീ
സൗഭാഗ്യതാരമോ നീ
നിഴലുകൾ നീളുമീ താഴ്വരയിൽ
മനമുണരാൻ പൂങ്കുയിലേ പാടിടുമോ
സൗന്ദര്യസാരമോ നീ
സൗഭാഗ്യതാരമോ നീ
എന്നുടെ മോഹമാം പൊൻതോണി നാളെ
ദുഃഖത്തിരയിൽ തകർന്നിടുമോ
വർണ്ണങ്ങൾ ചാലിച്ചു പൊട്ടുകുത്തും മാനം
കൊള്ളിമീൻ കണ്ട് നടുങ്ങിടുമോ
അഴകേ എന്നഭിലാഷം നീ
എന്റെ പ്രേമഗാനാമൃതം
വാടാതെ കൊഴിയാതെ
ചാഞ്ചാടിയാടുന്ന തേൻമലരേ
ഒരു കുലയിലെ ഇരുമലരുകൾ
തുടിയ്ക്കും മനസ്സുമായ്
സൗന്ദര്യസാരമോ നീ
സൗഭാഗ്യതാരമോ നീ
ഇന്നെന്റെ രാവും നുകരുന്ന മാനസം
നാളെയെൻ പാട്ടിൽ അലിഞ്ഞിടുമോ
വെള്ളിപ്പുടവയണിഞ്ഞൊരീ മേദിനീ
കാളിമ കൂടി കരഞ്ഞിടുമോ
കവിതേ നിൻ കൺകോണിൽ ഞാൻ
എന്റെ മോഹദീപം കണ്ടു
പിണങ്ങാതെ അകലാതെ
സാനന്ദം കളിയാടും തേൻകുരുവീ
ഒരു മരക്കൊമ്പിൽ ഇരുകുരുവികൾ
മദിക്കും മനസ്സുമായ്
സൗന്ദര്യസാരമോ നീ
സൗഭാഗ്യതാരമോ നീ
നിഴലുകൾ നീളുമീ താഴ്വരയിൽ
മനമുണരാൻ പൂങ്കുയിലേ പാടിടുമോ
സൗന്ദര്യസാരമോ നീ
സൗഭാഗ്യതാരമോ നീ