ലാളനം കരളിന്‍ കയ്യാല്‍
ലാളനം കരളിന്‍ കയ്യാല്‍
പരിലാളനം സുഖസാന്ത്വനം
ഏതോ മൗനം...താരാട്ടു പാട്ടായി
സിരകളില്‍ ഒഴുകിടവേ
(ലാളനം...)
പോയ പൂങ്കുയില്‍ വന്നൂ
സ്വന്തം കൂടും തേടിയിതാ
വാത്സല്യത്താല്‍...തുടിക്കുന്ന നെഞ്ചില്‍
അരുണിമ നിറഞ്ഞിടവേ
ലാളനം കരളിന്‍ കയ്യാല്‍
സ്നേഹനാളങ്ങള്‍ കണ്ണില്‍
ഒന്നായ് പൂക്കും നിമിഷങ്ങളില്‍
ആനന്ദത്താല്‍...ഇടറുന്ന ഹൃദയം
ചിറകുകള്‍ അണിഞ്ഞിടവേ
(ലാളനം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Laalanam karalin kaiyyaal
Additional Info
Year:
1988
ഗാനശാഖ: