തേൻമഴയോ പൂമഴയോ
തേൻമഴയോ പൂമഴയോ
ചന്നം പിന്നം ചന്നം പിന്നം ചാറീ
ഈ നിമിഷം എന്നോമൽ സ്നേഹിക്കുന്നതെന്നെ മാത്രം
കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
മാലാഖയായ് മധു ശാരികയായ്
അവൾ പാടുന്നൂ പാരാകവേ
മധുരമായ് തരളമായ് പ്രേമകാകളികൾ
എന്റെ നിനവിങ്കൽ ഞാൻ കണ്ട കിനാവിങ്കൽ
നീ വന്നുവല്ലോ വാനമ്പാടീ
മായല്ലേ മായല്ലേ മാരിവില്ലേ
വർഷത്തിൻ മണിമാല നീയല്ലേ (കേട്ടില്ലേ...)
കൈവഴിയും പുതുകൈവഴിയും
തമ്മിൽ ചേരുന്നൂ പൂഞ്ചോലയായ്
ഒഴുകിടുന്നു മന്ദം മന്ദം രാഗമന്ദാകിനി
സ്നേഹിപ്പൂ നീയെന്നെ ഞാൻ
സ്നേഹിക്കുന്നു നിന്നെ
മണ്ണും വിണ്ണും തമ്മിൽ ചൊല്ലീ
പൂവള്ളിക്കാട്ടിലെ പൂങ്കുയിലേ
പുത്തനാം ഒരു പാട്ടു പാടുകില്ലേ (കേട്ടില്ലേ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Then mazhayo
Additional Info
ഗാനശാഖ: