വാക്കു കൊണ്ടൊരു വരമ്പ്

വാക്കു കൊണ്ടൊരു വരമ്പ് തീർക്കും
വായാടിപ്പെണ്ണേ
നീ വഴിയിൽ ഉള്ളൊരു വലയിൽ വീഴാൻ നേരമായെടിയേ
പെണ്മണിയേ കണ്മണിയേ കാതലിയേ
(വാക്കു കൊണ്ടൊരു...)

തുറിച്ചു നോക്കി തെറിച്ചു ചാടി വിരട്ടിടേണ്ട നീ
മേനകയെന്നോ ഉവവ്വശിയെന്നോ
ധരിച്ചിടേണ്ട നീ
തോറ്റിട്ടില്ല കാമുകർ ഞങ്ങൾ തോറ്റ ചരിത്രവുമില്ല
വിജയം വരെയും സമരം ചെയ്യാൻ
പഠിച്ചതല്ലോ ഞങ്ങൾ
പൈങ്കിളിയേ പഞ്ചമിയേ പാൽക്കുളിരേ
(വാക്കു കൊണ്ടൊരു...)

മദിച്ചുവന്നു മനസ്സു കൊത്തി പറന്നിടേണ്ട നീ
അടുത്തൊരങ്കം തടുത്തു കൊള്ളാൻ
ഒരുങ്ങിടേണ്ടാ നീ
ചോര കൊടുത്തും ആണുങ്ങൾ ഞങ്ങൾ
നേടിയെടുക്കും അവകാശം
കയ്യിൽ വരാത്തത് കൈയ്യേറുമീ
കൂട്ടു മുന്നണി കണ്ടോ
മാങ്കനിയേ തേൻകുടമേ കാതലിയേ
(വാക്കു കൊണ്ടൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaakku kondoru varambu

Additional Info

Year: 
1987