വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍ മലര്‍ ചൂടി
സ്വപ്നങ്ങള്‍തോറും വിരുന്നിനെത്തും
സ്വര്‍ഗ്ഗകുമാരികയോ
മുദ്രകൊണ്ടു മുത്തു കോര്‍ക്കും അഴകേ
നൃത്തലോലയായി നില്‍ക്കും കവിതേ
അഴകേ...കവിതേ...
ആത്മാവിന്നോരം തഴുകി വരും
അമൃത കല്ലോലിനിയോ
ആശതന്‍ വനികയെ മുകുളങ്ങള്‍ അണിയിക്കും
ഋതു രാജകന്യകയോ
രാഗഭാവ താളങ്ങള്‍ തന്‍ ലയനം
രാഗിണി നിന്‍ ദിവ്യമാകും നടനം
ലയനം...നടനം...
നിസരി സരിഗാ രിഗമാ ഗമപപ ധനിധപ ധാ
മപധ നി സാ നിധനീ സാനിധപ ധാപഗരി പാഗരിസ
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍ മലര്‍ ചൂടി
നളിനങ്ങൾ വിടരും നിന്‍ ചഞ്ചലമിഴിയില്‍
അനുരാഗ മുദ്രകള്‍ കണ്ടു ഞാന്‍
അതിലൊന്നിലലിയാനെന്‍ അഭിലാഷമുണരുമ്പോള്‍
അനുവാദം ഏകുകയില്ലേ
ലജ്ജകൊണ്ടു പൂവിരിക്കും മഹിതേ
രത്നമാരി പെയ്തു നില്‍ക്കും പ്രിയതേ
മഹിതേ....പ്രിയതേ...
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍ മലര്‍ ചൂടി
സ്വപ്നങ്ങള്‍തോറും വിരുന്നിനെത്തും
സ്വര്‍ഗ്ഗകുമാരികയോ
മുദ്രകൊണ്ടു മുത്തു കോര്‍ക്കും അഴകേ
നൃത്തലോലയായി നില്‍ക്കും കവിതേ
അഴകേ...കവിതേ...