അരയന്നത്തൂവലാൽ ആരാധികയ്ക്കൊരു

ആ...
അരയന്നത്തൂവലാൽ ആരാധികയ്ക്കൊരു
അനുരാഗ ഗീതം ഇതാ
മധുരമാം വാക്കിനാൽ ഹൃദയം രചിക്കും
ഒരു പ്രേമമന്ത്രം ഇതാ

കാലമാം ഗന്ധർവ്വൻ പാടും
ഇതിൻ പല്ലവി കാറ്റല പേറും
ആയിരം ജന്മങ്ങൾ പുൽകും
അതു ഭൂമിയ്ക്ക് പുളകം നൽകും
ആ പുളകം ചാർത്തി ഞാൻ ഒഴുകും
പുരുഷാന്തരങ്ങളിലൂടെ
അരയന്നത്തൂവലാൽ ആരാധികയ്ക്കൊരു
അനുരാഗ ഗീതം ഇതാ

മോഹമോ കാളിന്ദിയാകും അതിൻ
തീരമോ കായാമ്പൂ ചൂടും
മാനസം പൊൻവേണുവാകും
യദുനായികേ നിന്നെ ഞാൻ തേടും
നിൻ ആഗമം നോക്കി നിൽക്കും ഞാൻ
ഏകാന്തയിൽ എന്നെന്നും

അരയന്നത്തൂവലാൽ ആരാധികയ്ക്കൊരു
അനുരാഗ ഗീതം ഇതാ
മധുരമാം വാക്കിനാൽ ഹൃദയം രചിക്കും
ഒരു പ്രേമമന്ത്രം ഇതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayanna thoovalaal

Additional Info

Year: 
1987