രോമാഞ്ചം നീ പുൽകീടുമ്പോൾ

രോമാഞ്ചം നീ പുൽകീടുമ്പോൾ
മേലാകെ കുളിർ കോരീടുന്നു
അനുരാഗം അകതാരിൽ
തേൻ ചൊരിയുന്നിതാ
(രോമാഞ്ചം...)

തെന്നൽച്ചിറകിൽ തെന്നി വന്ന
സ്വപ്നശലഭമോ
പുഷ്പതാലമേന്തി നിന്ന നൃത്തശിലപമോ
മോഹിനികൾ പാടിയാടി...
മോഹിനികൾ പാടിയാടി മദനഭൈരവീ
മണിയറദീപം മിഴി തുറന്നൂ
മദഭരദാഹം ഇതൾ വിരിഞ്ഞു
രോമാഞ്ചം നീ പുൽകീടുമ്പോൾ
മേലാകെ കുളിർ കോരീടുന്നു
ആ ആഹാ...

വെണ്മുകിലിനെ സ്വപ്നംകണ്ടു വാനമ്പാടികൾ
പൂനിലാവിനെ സ്വപ്നംകണ്ടു ആമ്പൽമുട്ടുകൾ
സ്വപ്നങ്ങൾ പൂക്കുമോ...
സ്വപ്നങ്ങൾ പൂക്കുമോ മോഹങ്ങൾ വിരിയുമോ
തുമ്പികളായ് നാം പറന്നീടുമോ
കൂടണയുംനേരം അകന്നീടുമോ

രോമാഞ്ചം നീ പുൽകീടുമ്പോൾ
മേലാകെ കുളിർ കോരീടുന്നു
അനുരാഗം അകതാരിൽ
തേൻ ചൊരിയുന്നിതാ
(രോമാഞ്ചം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Romancham nee pulkeedumbol